This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ദ്രത

Humidity

അന്തരീക്ഷത്തിലെ ഈര്‍പ്പനിലയെ കുറിക്കുന്ന സാങ്കേതികപദം. അന്തരീക്ഷവായുവിലുള്ള ഈര്‍പ്പത്തിന്റെ ഭാരമനുസരിച്ചുള്ള ശതമാനത്തെ കേവല-ആര്‍ദ്രത (Absolute humidity) എന്നു പറയുന്നു. ഒരു നിശ്ചിതപിണ്ഡം വായുവിലുള്ള നീരാവിയെ അവശോഷണവസ്‌തുക്കളുപയോഗിച്ച്‌ നീക്കംചെയ്‌തശേഷം, വീണ്ടും അതിന്റെ തൂക്കം കണ്ടിട്ടാണ്‌ കേവലആര്‍ദ്രത നിര്‍ണയിക്കുന്നത്‌. ഇതിലും സൗകര്യപ്രദമായ ഒരു പരിമാണമാണ്‌ ആപേക്ഷികആര്‍ദ്രത (Relative humidity). നിശ്ചിത ഊഷ്‌മാവില്‍ വായുവില്‍ യഥാര്‍ഥത്തിലുള്ള ഈര്‍പ്പത്തിന്റെ അളവും അതേ ഊഷ്‌മാവില്‍ വായുവിനെ പൂരിതമാക്കാന്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്‌ ആപേക്ഷിക ആര്‍ദ്രത. നിശ്ചിത ഊഷ്‌മാവിലെ ആപേക്ഷിക ആര്‍ദ്രത ആ ഊഷ്‌മാവില്‍ വായുവില്‍ യഥാര്‍ഥത്തിലുള്ള നീരാവിയുടെ ബാഷ്‌പമര്‍ദവും അതേ ഊഷ്‌മാവില്‍ വായുവില്‍ ഉണ്ടാകാവുന്ന നീരാവിയുടെ പൂരിതബാഷ്‌പമര്‍ദവും തമ്മിലുള്ള അനുപാതമായിരിക്കും. തുഷാരാങ്കത്തില്‍ (Dew Point) ആേപേക്ഷിക ആര്‍ദ്രത 100 ശ.മാ. ആയിരിക്കും. ആര്‍ദ്രതാമാപിനികള്‍ (Hygrometers) ഉപയോഗിച്ചാണ്‌ ആപേക്ഷിക ആര്‍ദ്രത നിര്‍ണയിക്കുന്നത്‌. നോ: ആര്‍ദ്രതാമാപിനി (സി.പി. ഗിരിജാവല്ലഭന്‍)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍