This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കനോളമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കനോളമീന്‍

Alkanolamine

ആലിഫാറ്റിക്‌ ശ്രണിയില്‍പ്പെടുന്ന അമിനൊ ആല്‍ക്കഹോളുകളുടെ ഒരു വിഭാഗം. ശ്യാനത(viscosity)യും ജലലേയത്വവും ഉള്ള കാര്‍ബണിക യൗഗികങ്ങളാണ്‌ ഇവ. താഴ്‌ന്ന തന്മാത്രാഭാരമുള്ള ആല്‍ക്കനോളമീനുകള്‍ വ്യാവസായികപ്രധാന്യമുള്ളവയാണ്‌. എഥിലീന്‍-ഓക്‌സൈഡില്‍നിന്നു ലഭ്യമാക്കാവുന്ന ആല്‍ക്കനോളമിനുകളാണ്‌ എഥനോളമീന്‍ (HO.CH2.CH2.NH2), ഡൈ എഥനോളമീന്‍ (HO.CH2.CH2)2NH, ട്രൈ എഥനോളമീന്‍ (HO.CH2.CH2)3N എന്നിവ. പ്രാപിലീന്‍ ഓക്‌സൈഡില്‍നിന്നും ഇതുപോലുള്ള യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുവാന്‍ സാധ്യമാണ്‌. നൈട്രാ ആല്‍ക്കഹോളുകളെ നിരോക്‌സീകരിച്ച്‌ എഥനോളമീന്റെ സജാതീയശ്രണി(homologous series)യില്‍പ്പെട്ട യൗഗികങ്ങള്‍ ലഭ്യമാക്കാം. ആല്‍ക്കനോളമീനുകള്‍ പൊതുവേ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌, ഹൈഡ്രജന്‍ സല്‍ഫൈഡ്‌ തുടങ്ങിയ അമ്ലീയവാതകങ്ങളെ അനായാസേന ആഗിരണം ചെയ്യുന്നു. ആന്റിഫ്രീസ്‌-ലായനികളില്‍ സംക്ഷാരണ നിരോധകപദാര്‍ഥമായി (corrosion inhibiting substance) ചേര്‍ക്കുന്നതിന്‌ ട്രൈ എഥനോളമീന്‍ ഉപയോഗിക്കാറുണ്ട്‌. ആല്‍ക്കനോളമീനുകളുടെ ദീര്‍ഘശൃംഖല-ഫാറ്റി അമ്ലലവണങ്ങളെ (long chain fatty acid salts) സോപ്പുകളായും ആര്‍ദ്രണ-ഏജന്റുകള്‍ (wetting agents) ആയും പോളിഷുകള്‍, മെഴുകുകള്‍ മുതലായവയ്‌ക്ക്‌ ഇമള്‍സീകാരകങ്ങളായും (emulsifying agents) പ്രയോജനപ്പെടുത്തിവരുന്നു. എഥനോളമീന്റെ ട്രമീഥൈലമോണിയം ലവണമായ കോളിന്‍ (choline) ജീവികളുടെ കോശങ്ങള്‍ക്കകത്തു ഉപസ്ഥിതമായ ഫോസ്‌ഫോലിപ്പിഡുകളുടെ ഒരു ഭാഗമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍