This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കൈനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കൈനുകള്‍

Alkynes

ത്രിബന്ധം (triple bond) ഉള്ള ആലിഫാറ്റിക ഹൈഡ്രാകാര്‍ബണുകള്‍. അസെറ്റിലീനുകള്‍ എന്നും ഇവയ്‌ക്കു പേരുണ്ട്‌. ഈ വകുപ്പില്‍പ്പെട്ട എല്ലാ യൗഗികങ്ങളും ചേര്‍ത്ത്‌ അസെറ്റിലീന്‍ ശ്രണി (acetylene series)എന്നാണ്‌ പൊതുവേ പറയാറുള്ളത്‌. ആല്‍ക്കൈനുകളുടെ പൊതുഫോര്‍മുല, Cn H2n-2 എന്നാണ്‌. ത്രിബന്ധത്തെ അസെറ്റിലീനികബന്ധം എന്നും വ്യവഹരിച്ചു വരുന്നു.

ആല്‍ക്കൈന്‍ യൗഗികങ്ങളില്‍ ആദ്യത്തെ അംഗം അസെറ്റിലീന്‍ എന്നും ഈഥൈന്‍ എന്നും അറിയപ്പെടുന്നു. രണ്ടു കാര്‍ബണ്‍-ആറ്റങ്ങളുള്ള ഇതിന്റെ തന്മാത്രാ ഫോര്‍മുല, C2 H2 എന്നാണ്‌. അല്ലൈലീന്‍ അഥവാ മീഥൈല്‍ അസെറ്റിലീന്‍ ആണ്‌ രണ്ടാമത്തെ അംഗം. ഇതിന്റെ തന്മാത്രാഫോര്‍മുല, C3 H4 ആണ്‌. എന്നാല്‍ C3 H4 തന്മാത്രാഫോര്‍മുലയും ദ്വിബന്ധവുമുള്ള ഒരു ഹൈഡ്രാകാര്‍ബണ്‍ ഉണ്ട്‌. ഇതിന്‌ അല്ലീന്‍ എന്നാണ്‌ പേര്‍. ആകയാല്‍ അല്ലൈലീന്‍, അല്ലീന്‍ എന്നിവ ഐസൊമറൈഡുകള്‍ ആണ്‌. വാസ്‌തവത്തില്‍ മൂന്നു കാര്‍ബണ്‍-ആറ്റങ്ങള്‍ മുതല്‍ മേല്‌പോട്ടുള്ള, Cn H2n-2 എന്ന പൊതുഫോര്‍മുലയുള്ള എല്ലാ അസെറ്റിലീന്‍ യൗഗികങ്ങള്‍ക്കും ദ്വിബന്ധമുള്ള ഐസൊമറൈഡുകള്‍ ഉണ്ടായിരിക്കും. ദ്വിബന്ധമുള്ള യൗഗികങ്ങളെല്ലാം ആല്‍ക്കീനുകള്‍ ആണ്‌. ത്രിബന്ധമുള്ളവ മാത്രമേ ആല്‍ക്കൈനുകളായിത്തീരുന്നുള്ളൂ. നോ: ആല്‍ക്കീനുകള്‍

ആല്‍ക്കൈന്‍ അഥവാ അസെറ്റിലീന്‍ ശ്രണിയിലെ ചില അതിപ്രധാനയൗഗികങ്ങളാണ്‌ അസെറ്റിലീന്‍ (CH : CH), അല്ലൈലീന്‍ (CH3. C: CH), ക്രാട്ടോണിലീന്‍ (CH3 .C : C. CH3) എന്നിവ. ഇവയില്‍ ആദ്യത്തെ രണ്ടും വാതകങ്ങളാണ്‌; മൂന്നാമത്തേത്‌ ദ്രവവും. ഈ ശ്രണിയില്‍പ്പെട്ട യൗഗികങ്ങള്‍ക്ക്‌ പേരിടുന്നത്‌ അസെറ്റിലീന്റെ അടിസ്ഥാനത്തിലാണ്‌. ഉദാഹരണമായി, (1) CH3. C: CH മീഥൈല്‍ അസറ്റിലീന്‍; (2) CH3. C:C. CH2. CH3 മീഥൈല്‍ ഈഥൈല്‍ അസെറ്റിലീന്‍. എന്നാല്‍ പാരഫിന്‍ ഹൈഡ്രാകാര്‍ബണുകളുടെ അടിസ്ഥാനത്തിലും നാമകരണം പതിവുണ്ട്‌. "എന്‍' എന്ന സ്ഥാനത്ത്‌ "ഐന്‍' എന്നാക്കിയാല്‍ മതി.

CH3-CH3;        CH  CH,  

(ഈഥേന്‍) (ഈഥൈല്‍)

CH3-CH2-CH2-CH3;    CH C-CH2-CH3;      CH3-C C-CH3

(ബ്യൂട്ടേന്‍) (ബ്യൂട്ടൈന്‍-1) (ബ്യൂട്ടൈന്‍-2)

ഇവിടെ 1, 2 എന്നത്‌ ത്രിബന്ധസ്ഥാനത്തെ കുറിക്കുന്നു. ആല്‍ക്കീനുകളുടെ മോണോ-ഹാലജന്‍ അല്ലെങ്കില്‍ ഡൈ-ഹാലജന്‍ പ്രതിസ്ഥാപിതവ്യുത്‌പന്നങ്ങളെ ആല്‍ക്കഹോളിക പൊട്ടാഷ്‌കൊണ്ട്‌ പ്രവര്‍ത്തിപ്പിച്ച്‌ അസെറ്റിലീനുകള്‍ ലഭ്യമാക്കാം.

CH2 = CHBr + KOH CH  CH + KBr + H2O
CH3 - CHBr - CH2Br + 2 KOH  CH3-C  CH +2 KBr + 2H2O.

ഡൈ ഒലിഫീനുകള്‍ ഉള്ളപോലെ ഡൈ ആല്‍ക്കൈലീനുകളും ഉണ്ട്‌. രണ്ടു ത്രിബന്ധങ്ങള്‍ അവയില്‍ ഉണ്ടായിരിക്കും. ബെന്‍സീന്റെ ഒരു ഐസൊമറൈഡ്‌ ആയ ഡൈ പ്രാപാര്‍ജില്‍ ഒരു ദൃഷ്‌ടാന്തമാണ്‌. ഇതിന്റെ തന്മാത്രാഫോര്‍മുല, ഒഇ ഇഇഒ2ഇഒ2ഇ ഇഒ എന്നാണ്‌. ത്രിബന്ധമുള്ള യൗഗികങ്ങള്‍ ദ്വിബന്ധ യൗഗികങ്ങളെക്കാള്‍ ക്രിയാശീലമുള്ളവയായിരിക്കും. സാമാന്യമായി ഇവ ജലത്തില്‍ അലേയങ്ങളും കത്തിച്ചാല്‍ ധാരാളം പുകയോടുകൂടി കത്തുന്നവയുമാണ്‌. ക്രിയാശീലത്വം കൂടുതലുള്ളതുകൊണ്ട്‌ പല ആല്‍ക്കൈനുകളും വ്യാവസായികരംഗത്ത്‌ പ്രാധാന്യമുള്ളവയാണ്‌. സംശ്ലിഷ്‌ട രസതന്ത്രത്തിലും (Synthetic Chemistry) ഇവ പ്രയോജനപ്പെടുന്നു.

ചില ആല്‍ക്കൈനുകളുടെ പേരും, ഫോര്‍മുലയും, തിളനിലയും താഴെ കൊടുത്തിരിക്കുന്നു:


ഇവയെല്ലാം ഹൈഡ്രജന്‍, ഹൈഡ്രജന്‍ ബ്രാമൈഡ്‌, ക്ലോറിന്‍, ഓസോണ്‍ മുതലായ ഒട്ടുവളരെ പദാര്‍ഥങ്ങളുമായി രാസപ്രവര്‍ത്തനത്തില്‍ പങ്കുകൊള്ളുകയും യോഗാങ്ങകയൗഗികങ്ങള്‍ (addition compounds) ലഭ്യമാക്കുകയും ചെയ്യും. നോ: അസെറ്റിലീന്‍; ആല്‍ക്കീനുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍