This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപീനി പ്രാസ്‌പെറോ (1553 - 1617)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍പീനി പ്രാസ്‌പെറോ (1553 - 1617)

Alpene Prospero

സസ്യങ്ങളിലെ ലിംഗഭേദത്തെക്കുറിച്ച്‌ ആദ്യമായി സൂചന നല്‌കിയ സസ്യവിജ്ഞാനി. 1553 ന. 23-ന്‌ വെനീസിനടുത്ത്‌ മാരോസ്റ്റിക്കയില്‍ ജനിച്ചു. പാദുവ സര്‍വകലാശാലയില്‍നിന്നും വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. പിന്നീട്‌ ഈജിപ്‌തിലെ വെനീഷ്യന്‍ പ്രതിപുരുഷാലയത്തില്‍ ഭിഷഗ്വരനായി നിയമിക്കപ്പെട്ടു. കെയ്‌റോയില്‍വച്ച്‌ ഈന്തപ്പനയില്‍ നടത്തിയ പഠനങ്ങളിലൂടെ സസ്യങ്ങളിലും ജന്തുക്കളിലെപ്പോലെ ലിംഗഭേദമുണ്ടെന്ന്‌ ഇദ്ദേഹം സ്‌പഷ്‌ടമാക്കി. ഈ പഠനം പില്‌ക്കാലത്ത്‌ ലിനയസ്സിന്റെ സസ്യവര്‍ഗീകരണസിദ്ധാന്തത്തിന്നാധാരമായി. 1593-ല്‍ ആല്‍പീനി പാദുവ സര്‍വകലാശാലയില്‍ സസ്യവിജ്ഞാന വകുപ്പധ്യക്ഷനായി. 1617 ഫെ. 6-ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍