This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽമാ-തദമോ ലോറന്‍സ്‌ (1836 - 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍മാ-തദമോ ലോറന്‍സ്‌ (1836 - 1912)

Alma-tadamo Lorance

ആല്‍മാ-തദമോ ലോറന്‍സ്‌

ബ്രിട്ടിഷ്‌ ചിത്രകാരന്‍. ചരിത്രപരാമര്‍ശമുള്‍ക്കൊള്ളുന്ന ഗ്രാമജീവിത ചിത്രീകരണങ്ങളാണ്‌ ഇദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌. 1836 ജനു. 6-ന്‌ നെതര്‍ലന്‍ഡ്‌സിലെ ഡ്രാണ്‍റിപ്പില്‍ ജനിച്ചു. ആന്റ്‌വെര്‍പ്‌ അക്കാദമിയില്‍ ചേരുകയും ഇവിടെ ഈ.സി.ജി. വാപ്പേഴ്‌സിന്റെ കീഴില്‍ ചിത്രകല അഭ്യസിക്കുകയും (1852-56) ചെയ്‌തു. പിന്നീട്‌ ഹെന്‍ഡ്രിക്‌ലെയ്‌സി(മധ്യകാല ചരിത്ര ചിത്രകാരന്‍)ന്റെ കീഴില്‍ പഠനം തുടര്‍ന്നു. 1873-ല്‍ ബ്രിട്ടിഷ്‌ പൗരത്വം സ്വീകരിച്ച തദേമാ 1879-ല്‍ റോയല്‍ അക്കാദമിയില്‍ അംഗമാകുകയും 1899-ല്‍ സര്‍സ്ഥാനംകൊണ്ട്‌ ബഹുമാനിതനായിത്തീരുകയും ചെയ്‌തു. നിറങ്ങളുടെ തെളിച്ചവും ചിത്രതലത്തിന്റെ മാര്‍ദവവുമാണ്‌ ഇദ്ദേഹത്തിന്റെ കലയുടെ സവിശേഷതകള്‍.

ഈജിപ്‌ത്‌, ഗ്രീക്ക്‌, റോം എന്നിവിടങ്ങളിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണങ്ങളാണ്‌ ആല്‍മാ-തദേമായെ പ്രസിദ്ധനാക്കിയത്‌. 1869-ല്‍ റോയല്‍ അക്കാദമി പ്രദര്‍ശിപ്പിച്ച പിറിക്‌ഡാന്‍സ്‌ (Pirric dance) ഇതിനുദാഹരണമാണ്‌. ലണ്ടനിലെ ഗില്‍ഡ്‌ഗാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ ഈ ചിത്രം സൂക്ഷിച്ചിട്ടുണ്ട്‌. 1912-ല്‍ ജര്‍മനിയിലെ വീസ്‌ബാദനില്‍വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍