This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയോട്‌വോസ്‌, ബാരണ്‍ റോളണ്ട്‌ (1848 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇയോട്‌വോസ്‌, ബാരണ്‍ റോളണ്ട്‌ (1848 - 1919)

Eotvos, Baron Roland

ഹങ്കേറിയന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1848 ജൂല. 27-ന്‌ ബുഡാപെസ്റ്റില്‍ ജനിച്ചു. ഹൈഡല്‍ബര്‍ഗില്‍ വിദ്യാഭ്യാസം നിര്‍വഹിച്ച ഇയോട്‌ വോസ്‌ 1871-ല്‍ ബുഡാപെസ്റ്റില്‍ ഭൗതികശാസ്‌ത്രാധ്യാപകനായി. പിന്നീട്‌ ഇദ്ദേഹം പരീക്ഷണാത്മക ഭൗതികശാസ്‌ത്ര(Experimental physics)ത്തില്‍ പ്രാെഫസറായി.

1873-ല്‍ ഹങ്കേറിയന്‍ അക്കാദമി ഒഫ്‌ സയന്‍സ്‌ എന്ന സംഘടനയില്‍ അംഗമായ ഇയോട്‌ 1893-ല്‍ അതിന്റെ അധ്യക്ഷനായി. ഇദ്ദേഹം ഹങ്കേറിയന്‍ ഹൗസ്‌ ഒഫ്‌ മാഗ്നേറ്റ്‌സ്‌ എന്ന സംഘത്തില്‍ ആജീവനാംഗമായിരുന്നു. 1894-95 കാലത്ത്‌ ഇയോട് പൊതുവിദ്യാഭ്യാസമന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇദ്ദേഹം രൂപകല്‌പന ചെയ്‌ത അതിസൂക്ഷ്‌മ സംവേദനശീലമുള്ള ടോര്‍ഷന്‍ "ത്രാസ്‌' (ഇയോട്വോസ്‌ ബാലന്‍സ്‌) ഗുരുത്വാകര്‍ഷണബലത്തിന്റെ നേരിയ വ്യത്യാസം പോലും അളക്കാന്‍ ഉതകുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍