This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇള ഭട്ട്‌ (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇള ഭട്ട്‌ (1933 - )

Ela bhatt

ഇള ഭട്ട്‌

സാമൂഹിക പ്രവര്‍ത്തകയും ഗാന്ധിയനും. അഭിഭാഷകനായ സുമന്‍ത്രായി ഭട്ടിന്റെയും വനലീല വ്യാസിന്റെയും പുത്രിയായി അഹമ്മദാബാദില്‍ ജനിച്ചു. മാതാവ്‌ വനിതാ വിമോചന പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ 1955-ല്‍ അഹമ്മദാബാദിലെ ടെക്‌സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ ന്യായവകുപ്പില്‍ ചേര്‍ന്ന ഇള താമസിയാതെ അതിന്റെ വനിതാവിഭാഗത്തിന്റെ നേതൃസ്ഥാനം വഹിക്കുകയുണ്ടായി. സ്‌ത്രീകളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ സജീവമായി ഇള ഇടപെടുന്നത്‌ ഇക്കാലത്താണ്‌. ഈ മേഖലയിലെ പ്രവര്‍ത്തനമാണ്‌ സെല്‍ഫ്‌ എംപ്ലോയിഡ്‌ വുമണ്‍ അസോസിയേഷന്‍ (സേവ) എന്ന സംഘടന രൂപീകരിക്കാന്‍ ഇളയെ പ്രരിപ്പിച്ചത്‌. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ട നിര്‍ധന യുവതികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ട്രഡ്‌ യൂണിയനാണ്‌ സേവ. ഇന്ത്യയിലെ ആദ്യ വനിതാ ബാങ്കായ സേവ കോ-ഓപ്പറേറ്റീവ്‌ ബാങ്കിന്റെയും സ്ഥാപക ഇളയാണ്‌. പ്ലാനിങ്‌ കമ്മിഷനില്‍ അംഗമായ ആദ്യത്തെ വനിത എന്ന ബഹുമതിയും ഇവര്‍ക്കു സ്വന്തമാണ്‌.

ഗാന്ധിയന്‍ ആശയങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഇളയെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധിയാണ്‌. 1985-ല്‍ പദ്‌മശ്രീയും 1986-ല്‍ പദ്‌മഭൂഷണും നല്‌കി രാഷ്‌ട്രം ഇളയെ ആദരിച്ചു. 1977-ലെ മാഗ്‌സെസേ അവാര്‍ഡിനും 2011-ലെ ഇന്ദിരാഗാന്ധി പുരസ്‌കാരത്തിനും ഇവര്‍ അര്‍ഹയായിട്ടുണ്ട്‌. ഇളഭട്ട്‌, ജിമ്മി കാര്‍ട്ടര്‍, കോഫി അന്നന്‍, മണ്ടേല തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ "എല്‍ഡേഴ്‌സ്‌' എന്ന സന്നദ്ധ സംഘടന രൂപീകരിക്കപ്പെട്ടത്‌. താന്‍ ആരാധിക്കുന്ന ധീരവനിതകളില്‍ ഒരാള്‍ എന്നാണ്‌ ഹില്ലാരി ക്ലിന്റണ്‍ ഇളയെ വിശേഷിപ്പിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍