This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മായിൽ, മുഹമ്മദ്‌ (1896 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌മായില്‍, മുഹമ്മദ്‌ (1896 - 1972)

മുഹമ്മദ്‌ ഇസ്‌മായില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ്‌. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പേട്ടയില്‍ 1896 ജൂണ്‍ 5-നു ബഹുഭാഷാപണ്ഡിതനായിരുന്ന മൗലവി റാവുത്തരുടെ പുത്രനായി ജനിച്ചു. തിരുനെല്‍വേലിയിലെ സി.എം.എസ്‌. ഹൈസ്‌കൂള്‍, ചെന്നൈയിലെ ക്രിസ്‌ത്യന്‍ കോളജ്‌ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1920-ല്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച്‌ സ്വാതന്ത്യ്രപ്രസ്ഥാനത്തില്‍ പങ്കെടുത്തു. തിരുനെല്‍വേലിയില്‍ ചേര്‍ന്ന മദ്രാസ്‌ പ്രാവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനു പിന്നിലെ പ്രധാനികളായിരുന്നു ഇദ്ദേഹവും സഹോദരനായ അഹമ്മദ്‌ ഇബ്രാഹിമും. പിന്നീട്‌ വ്യവസായരംഗത്തു പ്രവേശിച്ച്‌ മദ്രാസിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായി മാറി. റോയപ്പേട്ടയിലെ ന്യൂ കോളജ്‌, തൃശ്ശിനാപ്പള്ളിയിലെ ജമാല്‍ മുഹമ്മദ്‌ കോളജ്‌, മലബാറിലെ ഫറൂഖ്‌ കോളജ്‌, തഞ്ചാവൂരിലെ ഖാദര്‍ മൊഹിദീന്‍ കോളജ്‌ തുടങ്ങിയവ സ്ഥാപിക്കുന്നതിന്‌ മുന്‍കൈയെടുത്തത്‌ ഇദ്ദേഹമാണ്‌.

ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി രാഷ്‌ട്രീയജീവിതം ആരംഭിച്ച ഇസ്‌മായില്‍ 1936-നു ശേഷം മുസ്‌ലിം ലീഗംഗമായി. 1946-ല്‍ മദ്രാസിലെ നിയമസഭാംഗവും തുടര്‍ന്ന്‌ പ്രതിപക്ഷനേതാവുമായി. സി. രാജഗോപാലാചാരി, പട്ടാഭിസീതാരാമയ്യ, അല്ലാഡി കൃഷ്‌ണസ്വാമി തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ്‌ പ്രവിശ്യയില്‍നിന്ന്‌ ഭരണഘടനാനിര്‍മാണ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1947-ല്‍ അഖിലേന്ത്യാ മുസ്‌ലിംലീഗ്‌ പിരിച്ചുവിടപ്പെട്ട കറാച്ചി കൗണ്‍സിലില്‍ ഇന്ത്യയിലെയും പാകിസ്‌താനിലെയും മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുവാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി രണ്ട്‌ വ്യത്യസ്‌ത സംഘടനകള്‍ നിലവില്‍ വരണമെന്ന്‌ തീരുമാനിക്കപ്പെട്ടു. ഇന്ത്യയിലെ സംഘടനയുടെ സംസ്ഥാപനത്തിനുള്ള കണ്‍വീനറായി നിയോഗിക്കപ്പെട്ടത്‌ ഇസ്‌മായില്‍ മുഹമ്മദാണ്‌. 1948-ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ എന്ന നാമധേയത്തില്‍ നിലവില്‍വന്ന സംഘടനയുടെ ആദ്യ പ്രസിഡന്റായിരുന്നു ഇദ്ദേഹം. മൂന്നു തവണ മഞ്ചേരിയെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയില്‍ എത്തി. ഖ്വെയ്‌ദി മില്ലത്ത്‌ (രാഷ്‌ട്രത്തിന്റെ നേതാവ്‌) എന്ന അപരനാമത്തിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടത്‌. മുഹമ്മദ്‌ ഇസ്‌മായില്‍ 1972-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍