This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിങ്‌, ഹെന്‌റിജോണ്‍ (1838 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇര്‍വിങ്‌, ഹെന്‌റിജോണ്‍ (1838 - 1905)

Irving, Henry John

ഹെന്‌റിജോണ്‍ ഇര്‍വിങ്‌

"സര്‍' ബിരുദം നല്‍കി ആദരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ്‌ നടന്‍. 1838 ഫെ. 6-നു സോമര്‍സെറ്റില്‍ ജനിച്ചു. 1856-ല്‍ നാടകരംഗത്തെത്തിയ ഇദ്ദേഹം ബെല്‍സിലെ മാത്തിയസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രാദേശിക നാടകസമിതികളില്‍ പങ്കെടുത്ത്‌ 500-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇര്‍വിങ്‌ ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവും പ്രസിദ്ധി നേടിയത്‌ ഹാംലറ്റിന്റെ വേഷമെടുത്തതോടെയാണ്‌. ഇര്‍വിങ്ങിന്റെ അഭിനയമികവും പെരുമാറ്റവിശേഷവും ഇദ്ദേഹത്തെ ജനങ്ങളുടെ അളവറ്റ അഭിനന്ദനത്തിനു പാത്രമാക്കി. റോയല്‍ ലിസിയം നാടകസമിതിയുടെ സംഘാടകന്‍, മാനേജര്‍ എന്നീ നിലകളിലും ഇര്‍വിങ്‌ വിജയം നേടി. വെനീസിലെ വ്യാപാരി എന്ന ഷെയ്‌ക്‌സ്‌പിയര്‍ നാടകത്തില്‍ ഷൈലോക്കായുള്ള ഇദ്ദേഹത്തിന്റെ പ്രകടനം അഭിനയവേദിയില്‍ വലിയൊരു ചര്‍ച്ചാവിഷയമായിത്തീര്‍ന്നു. വിക്‌ടോറിയാ രാജ്ഞി 1895-ല്‍ ഇദ്ദേഹത്തിന്‌ "സര്‍' സ്ഥാനം നല്‌കി ബഹുമാനിച്ചു. ഒരു നടന്‌ ഇത്തരം ഒരു സ്ഥാനം ലഭിക്കുന്നത്‌ അന്ന്‌ ആദ്യമായിട്ടായിരുന്നു. വിവിധ വികാരങ്ങള്‍ അനായാസം പ്രകടിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സ്വന്തമായ ഒരു ആഭിനയശൈലി തന്നെ ഇര്‍വിങ്‌ ആവിഷ്‌കരിച്ചു. 1905 ഒ. 13-നു ബ്രാസ്‌ഫോര്‍ഡില്‍ വച്ച്‌ ചരമമടഞ്ഞ ഇദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും നടന്മാരായി പില്‌ക്കാലത്ത്‌ പ്രശസ്‌തി ആര്‍ജിച്ചു. 1905 ഒ. 13-നു ഇര്‍വിങ്‌ ഹെന്‌റിയുടെ ഭൗതികാവശിഷ്‌ടം ഇംഗ്ലണ്ടിലെ മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ്‌മിനിസ്റ്റര്‍ ദേവാലയത്തിലെ ശ്‌മശാനത്തില്‍ സംസ്‌കരിച്ചുവെന്നതു തന്നെ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ ദേശീയാംഗീകാരത്തിനു തെളിവാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍