This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാനെഹ്‌റു (1900-36)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമലാനെഹ്‌റു (1900-36)

കമലാനെഹ്‌റു

ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ (1889 1964) സഹധര്‍മിണി. ഡല്‍ഹിയിലെ ഒരു വര്‍ത്തകപ്രമുഖനായ ജവാഹര്‍ കൗളിന്റെ ഏകപുത്രിയായി 1900ല്‍ ജനിച്ചു. വീട്ടിലിരുന്നു വിദ്യാഭ്യാസം സമ്പാദിച്ച കമല, 1916ല്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വിവാഹം കഴിച്ചു. നെഹ്‌റു ദമ്പതികളുടെ ഏകപുത്രിയാണ്‌ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി.

നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്‌ 1921ല്‍ നെഹ്‌റു ജയിലിലായതോടെ കമലയും പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയിലുടനീളം സഞ്ചരിച്ചു പ്രവര്‍ത്തിച്ച്‌ രോഗബാധിതയായ കമല സ്വിറ്റ്‌സര്‍ലണ്ടില്‍ കുറച്ചുനാള്‍ താമസിച്ച്‌ ചികിത്സ നടത്തി; 1928ല്‍ നാട്ടില്‍ മടങ്ങിയെത്തി. പിന്നെയും രാഷ്‌ട്രീയത്തില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയതോടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. മോത്തിലാല്‍ നെഹ്‌റുവിന്റെ നിര്യാണം (1931) കമലയെ കൂടുതല്‍ അസ്വസ്ഥയാക്കി. രോഗം രൂക്ഷതരമായപ്പോള്‍ കമലയെ വീണ്ടും സ്വിറ്റ്‌സര്‍ലണ്ടിലേക്ക്‌ കൊണ്ടുപോയി. അവിടെവച്ച്‌ 1936 ഫെ. 28നു ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍