This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലൂർവഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലൂർവഞ്ചി

കല്ലൂര്‍വഞ്ചി

ഒരു ഔഷധ സസ്യം. ബൊറാജിനേസീ സസ്യകുടുംബത്തിൽ ഉള്‍പ്പെടുന്ന കല്ലൂർവഞ്ചിയുടെ ശാ.നാ.: റോട്ടുല അക്വാട്ടിക്ക (Rotula aqautica) എന്നാണ്‌. സംസ്‌കൃതത്തിൽ ഇത്‌ പാഷാണഭേദ എന്ന പേരിൽ അറിയപ്പെടുന്നു. നദീതീരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന കല്ലൂർവഞ്ചിക്ക്‌ 60-120 സെ.മീ. ഉയരമാണുള്ളത്‌. നിരവധി ശാഖകളോടുകൂടിയ ഇതിന്റെ കാണ്ഡം ലോമാവൃതമാണ്‌. ലഘുവായ (simple) ഇലകള്‍ കാണ്ഡത്തിന്റെ അഗ്രഭാഗത്ത്‌ കൂട്ടമായി കാണപ്പെടുന്നു. പിങ്ക്‌ നിറത്തിലോ, ചുവപ്പു നിറത്തിലോ ഉള്ള പുഷ്‌പങ്ങള്‍ ഒറ്റയായോ, രണ്ടോ, മൂന്നോ എണ്ണം ചേർന്നോ ഉണ്ടാകുന്നു. മാംസളമായ പരിദളങ്ങള്‍ അഞ്ച്‌ ഖണ്ഡങ്ങളായി കാണപ്പെടുന്നു. ദളപുടത്തിന്‌ എട്ട്‌ മി.മീ. നീളമാണുള്ളത്‌. ആയതാകാരമുള്ള ദളങ്ങളുടെ അഗ്രഭാഗം വൃത്താകാരത്തിൽ കാണപ്പെടുന്നു. കേസരങ്ങള്‍ അഞ്ച്‌ എണ്ണമാണുള്ളത്‌. അണ്ഡാശയത്തിനുള്ളിൽ രണ്ട്‌ അണ്ഡകങ്ങള്‍ കാണപ്പെടുന്നു. മൂന്ന്‌ മി.മീ വലുപ്പമുള്ള ആമ്രകമാണ്‌ ഫലം. പാകമാകുമ്പോള്‍ ഫലത്തിന്‌ ഓറഞ്ച്‌ നിറമാണുള്ളത്‌.

കല്ലൂർവഞ്ചിയുടെ വേര്‌ ഔഷധഗുണമുള്ളതാണ്‌. ഇതിന്റെ വേര്‌ കഷായം വച്ച്‌ കഴിക്കുന്നത്‌ അർശസ്സ്‌, മൂത്രാശയക്കല്ല്‌, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്ക്‌ ഉത്തമമാണ്‌. യൂഫോർബിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഹോമോനോയിയ റൈപേറിയ (Homonoia riparia) എന്ന സസ്യവും ചിലയിടങ്ങളിൽ കല്ലൂർവഞ്ചി എന്ന പേരിൽ അറിയപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍