This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഫോക് ലോര്‍ അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഫോക് ലോര്‍ അക്കാദമി

കേരള ഫോക്ലോര്‍ അക്കാദമി

കേരളത്തിന്റെ പാരമ്പര്യ നാടന്‍കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ 1995-ല്‍ രൂപീകരിച്ച സ്വയംഭരണ സ്ഥാപനം. നാടന്‍ കലാകാരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, കലാരൂപങ്ങളുടെ ശാസ്ത്രീയമായ ഡോക്യുമെന്റേഷന്‍, പാരമ്പര്യ കലാരൂപങ്ങളെ പരിപോഷിപ്പിക്കല്‍ സാംസ്കാരികമായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണം തുടങ്ങിയവയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങള്‍. നാടന്‍ കലാരൂപങ്ങളില്‍ പരിശീലനത്തിനായി പ്രതിവര്‍ഷം 200-ഓളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിവരുന്നതോടൊപ്പം ശ്രദ്ധേയരായ കലാകാരന്മാര്‍ക്ക് അവാര്‍ഡുകള്‍, ഫെലോഷിപ്പുകള്‍ എന്നിവയും അക്കാദമി നല്‍കിവരുന്നു. അക്കാദമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് പൊലി.

2003 മുതല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 6.5 കി.മീ. അകലെ ചിറയ്ക്കല്‍ പുഴയുടെ തീരത്തു നിര്‍മിക്കപ്പെട്ട സ്വന്തം കെട്ടിടത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഈ കെട്ടിടത്തില്‍ ലൈബ്രറി, മ്യൂസിയം, പ്രസിദ്ധീകരണ-ഭരണവിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ നാടന്‍കലാരൂപങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ച ആയിരക്കണക്കിനു ഗ്രന്ഥങ്ങള്‍ അക്കാദമിയുടെ ഗ്രന്ഥശാലയുടെ ശേഖരത്തില്‍ ഉണ്ട്. ആദിവാസി സംഗീതോപകരണങ്ങള്‍, താളവാദ്യങ്ങള്‍, കൃഷിക്കും വേട്ടയാടുന്നതിനും മറ്റും പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയുടെ മാതൃകകളും തെയ്യം, പടയണി, പൂരക്കളി, ചാത്ത്, മംഗലംകളി, ഗദ്ദിക, മലയന്‍കെട്ട്, മുടിയേറ്റ്, കണിയാര്‍കളി തുടങ്ങിയവയുടെ ചമയങ്ങളും അലങ്കാരങ്ങളും 175-ല്‍പ്പരം കലാരൂപങ്ങളെ സംബന്ധിച്ച ഫോട്ടോകളും അക്കാദമിയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2003 മുതല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 6.5 കി.മീ. അകലെ ചിറയ്ക്കല്‍ പുഴയുടെ തീരത്തു നിര്‍മിക്കപ്പെട്ട സ്വന്തം കെട്ടിടത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഈ കെട്ടിടത്തില്‍ ലൈബ്രറി, മ്യൂസിയം, പ്രസിദ്ധീകരണ-ഭരണവിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ നാടന്‍കലാരൂപങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ച ആയിരക്കണക്കിനു ഗ്രന്ഥങ്ങള്‍ അക്കാദമിയുടെ ഗ്രന്ഥശാലയുടെ ശേഖരത്തില്‍ ഉണ്ട്. ആദിവാസി സംഗീതോപകരണങ്ങള്‍, താളവാദ്യങ്ങള്‍, കൃഷിക്കും വേട്ടയാടുന്നതിനും മറ്റും പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയുടെ മാതൃകകളും തെയ്യം, പടയണി, പൂരക്കളി, ചാത്ത്, മംഗലംകളി, ഗദ്ദിക, മലയന്‍കെട്ട്, മുടിയേറ്റ്, കണിയാര്‍കളി തുടങ്ങിയവയുടെ ചമയങ്ങളും അലങ്കാരങ്ങളും 175-ല്‍പ്പരം കലാരൂപങ്ങളെ സംബന്ധിച്ച ഫോട്ടോകളും അക്കാദമിയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍