This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്നാനായിത്തൊമ്മന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്നാനായിത്തൊമ്മന്‍

എ.ഡി. 4-ാം ശതകത്തില്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ഒരു വിഭാഗം ക്രൈസ്തവരുടെ നേതാവ്. കച്ചവട പ്രമുഖനായിരുന്ന ക്നാനായിത്തൊമ്മന്‍ കേരളവുമായി കച്ചവടബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സെന്റ് തോമസിന്റെ കാലശേഷം പുരോഹിതന്മാരുടെ അഭാവവും കേരള ക്രൈസ്തവ സഭയുടെ കെട്ടുറപ്പില്ലായ്മയും ക്രൈസ്തവരെ ക്ഷീണിപ്പിച്ചിരുന്നു. ഈ വിവരം മനസ്സിലാക്കിയ ക്നാനായിത്തൊമ്മന്‍ സിറിയയിലെ സഭാധികാരികളുടെ സഹായത്തോടെ എ.ഡി. 345-ല്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഇവരില്‍ ഉര്‍ഹായിലെ ബിഷപ്പ് ജോസഫും രണ്ടു വൈദികരും രണ്ടു ശെമ്മാശ്ശന്മാരും ഉള്‍പ്പെട്ടിരുന്നു. സിറിയയിലും പരിസരങ്ങളിലും സാബോര്‍ ദ്വിതീയന്‍ ചക്രവര്‍ത്തി നടത്തിയ ഭീകര മതപീഡനങ്ങള്‍ ഭയന്നാണ് ക്നാനായിത്തൊമ്മനും സംഘവും കേരളത്തില്‍ എത്തിയതെന്നു കരുതപ്പെടുന്നു.

ക്നാനായിത്തൊമ്മന്റെ ആഗമനം കേരളത്തിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് ആത്മധൈര്യവും ഉണര്‍വും പ്രദാനം ചെയ്തു. നോ. ക്നാനായ സമുദായം

താളിന്റെ അനുബന്ധങ്ങള്‍