This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേറ്റൂര്‍, ജി.കെ. (1900 - 36)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേറ്റൂര്‍, ജി.കെ. (1900 - 36)

ഇംഗ്ലീഷ്ഭാഷയില്‍ കവിതകളും കഥകളും രചിച്ച് പ്രസിദ്ധി നേടിയ മലയാളി. 1900-ത്തില്‍ ജനിച്ചു. ഗോവിന്ദകൃഷ്ണചേറ്റൂര്‍ എന്നാണ് പൂര്‍ണനാമധേയം. മദ്രാസിലും ഓക്സ്ഫഡ് സര്‍വകലാശാലയിലുമായി പഠനം നടത്തി. ദീര്‍ഘകാലം മംഗലാപുരം ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. സൗണ്ട്സ് ആന്‍ഡ് ഇമേജസ് (1921) ആണ് ആദ്യകവിതാസമാഹാരം, ആഴവും ശോഭയുമാര്‍ന്ന ഗീതകങ്ങളും മറ്റുമെഴുതി ശ്രദ്ധേയനായി. ദ് ടെബിള്‍ ടാങ്ക്, ദ് ട്രയംഫ് എന്നിവയാണ് കാവ്യകൃതികള്‍. അമ്മയുടെ നിര്യാണത്തെത്തുടര്‍ന്നെഴുതിയ ദ് ഷാഡോ ഒഫ് ഗോഡ് തീവ്രവിഷാദത്തിന്റെ സമ്മോഹനമായ കാവ്യാവിഷ്കാരമാണ്. ഇദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കഥകളുടെ സമാഹാരമാണ്. ദ് ഗോസ്റ്റ് സിറ്റി. ഓക്സ്ഫഡ് ജീവിതത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചും യേറ്റ്സ്, ചെസ്റ്റര്‍ട്ടന്‍, ബര്‍ണാഡ് ഷാ എന്നിവരുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ലാസ്റ്റ് എന്‍ചാന്റ്മെന്റ് എന്ന ആത്മകഥാപരമായ കൃതിയാണ് മറ്റൊരു മുഖ്യ സംഭാവന. ഇദ്ദേഹം 1936-ല്‍ അന്തരിച്ചു. സാഹിത്യകാരനും ഭരണതന്ത്രജ്ഞനുമായിരുന്ന എസ്.കെ. ചേറ്റൂര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍