This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍, റ്റി.എസ്. (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍, റ്റി.എസ്. (1939 - )

റ്റി.എസ്.ജോണ്‍

കേരളത്തിലെ രാഷ്ട്രീയനേതാവും മുന്‍ നിയമസഭാസ്പീക്കറും. 1939 ഒ. 21-ന് ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോട്ടൂരില്‍ ജനിച്ചു. 1960-ല്‍ ബിരുദവും 1962-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥികളുടെ ബോട്ടുയാത്രക്കൂലി സമരത്തില്‍ (1958) ഇദ്ദേഹം പങ്കെടുത്തിരുന്നു. 1958-ല്‍ ചങ്ങനാശ്ശേരിയില്‍ വച്ച് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. കേരള കോണ്‍ഗ്രസ് രൂപവത്കരണം മുതല്‍ (1964) അതില്‍ അംഗമായി. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക യൂണിയന്റെ പ്രസിഡന്റും ആയിരുന്നു. 1970-ലും 77-ലും 82-ലും ടി.എസ്. ജോണ്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ഫെ. മുതല്‍ 77 മാ. വരെ ഇദ്ദേഹം കേരള നിയമസഭാ സ്പീക്കറായിരുന്നു. 1978 ഒ. മുതല്‍ 79 ഒ. വരെ ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളുടെ മന്ത്രിയായി. നീണ്ട ഇടവേളയ്ക്കുശേഷം ജോണ്‍ 1996-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി കല്ലൂപ്പാറ നിയോജകമണ്ഡലത്തില്‍ നിന്നു വീണ്ടും നിയമസഭാംഗമായി. കവിയൂര്‍ പഞ്ചായത്ത് സമിതി അംഗം, ആലപ്പുഴ ജില്ലാ വികസനസമിതി അംഗം, ഹൈക്കോടതി ആഭിഭാഷകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗറീഷ്യസ്, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍