This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്ലിന്‍ഗിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്ലിന്‍ഗിറ്റ്

Tlingit

യു.എസ്സില്‍ തെക്കുകിഴക്കന്‍ അലാസ്കയിലുള്ള ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. 'ട്ലിന്‍ഗിറ്റ്' എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. മാതൃദായക്രമം പിന്തുടരുന്ന ഇവര്‍ വ്യത്യസ്ത വിഭാഗങ്ങളായി വസിക്കുന്നു. പ്രത്യേക നേതാവുള്ള സ്വതന്ത്ര വിഭാഗങ്ങളാണ് ഇവ ഓരോന്നും. എങ്കിലും, പൊതുപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ ഒത്തുചേരാറുണ്ട്. മത്സ്യബന്ധനം പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള ട്ലിന്‍ഗിറ്റുകള്‍ മരപ്പണിയും ചെയ്തുവരുന്നു. ഉച്ചനീചത്വങ്ങളും അടിമപ്പണിയും നിലനിന്ന ഇവരുടെ പ്രാകൃത സംസ്കാരത്തിന് അലാസ്കയുടെ വ്യാവസായിക-വാണിജ്യ വികസനംമൂലം പല മാറ്റങ്ങളും വന്നുചേര്‍ന്നു. 1471-ല്‍ റഷ്യക്കാര്‍ ഇവിടെയെത്തിയതോടെ ഇവര്‍ രോമവ്യാപാരത്തില്‍ ഏര്‍പ്പെട്ടുതുടങ്ങി. ഇത് ഇവരെ കൂടുതല്‍ സമ്പന്നരാക്കുവാന്‍ സഹായിച്ചു.

താളിന്റെ അനുബന്ധങ്ങള്‍