This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വാച്മാന്‍,ജോണ്‍ ഹെന് റി(1853-1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്വാച്മാന്‍,ജോണ്‍ ഹെന് റി(1853-1902)

Twachtman,John Henry

അമേരിക്കന്‍ ചിത്രകാരന്‍. 1853 ആഗ. 4 ന് സിന്‍സിനാറ്റിയില്‍ ജനിച്ചു. ജന്മസ്ഥലത്തുതന്നെയായിരുന്നു പ്രാഥമിക ചിത്രകലാ പഠനം. തുടര്‍ന്ന് യൂറോപ്പിലെത്തി. അവിടെ ആദ്യം മ്യൂണിക്ക് അക്കാദമിയിലും പിന്നീട്

ജോണ്‍ ഹെന് റി ട്വാച്മാന്‍
ഇറ്റലിയിലും ഫ്രാന്‍സിലുമുള്ള ചിത്രകലാപീഠങ്ങളിലും പഠനം പൂര്‍ത്തിയാക്കി. ആദ്യകാല ചിത്രങ്ങള്‍ സാങ്കേതികമായി ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും മൗലികത കുറഞ്ഞവയായിരുന്നു. 1885-ല്‍ അമേരിക്കയില്‍ എത്തിയ ശേഷമാണ് മികച്ച മൗലിക രചനകള്‍ ഉണ്ടായത്. ഇംപ്രഷനിസം അതിനു സഹായകമാവുകയും ചെയ്തു. ഫ്രാന്‍സിലെ നവചിത്രകലാ സങ്കല്പങ്ങളുടെ ആദ്യകാല അമേരിക്കന്‍ പ്രയോക്താക്കളിലൊരാളായിരുന്നു ഇദ്ദേഹം. പ്രക്ഷുബ്ധമായ പരീക്ഷണാത്മകത ആദ്യകാലങ്ങളില്‍ ജനപ്രിയത്വം കുറയുന്നതിനു കാരണമായി. എന്നാല്‍ മധ്യവയസ്സു കഴിഞ്ഞതോടെ ഇദ്ദേഹത്തിന്റെ രചനകളില്‍ കാവ്യാത്മകതയും ആധ്യാത്മികതയും ഏറിവന്നു. ഇക്കാലത്തെ ശ്രദ്ധേയമായൊരു ചിത്രമാണ് വിന്റര്‍ ലാന്‍ഡ് സ്കേപ്പ് (1900). ദ് വാട്ടര്‍ ഫാള്‍ (1902) ആണ് മറ്റൊരു മികച്ച ചിത്രം. 1902 ആഗ. 8 ന് ഇദ്ദേഹം ഗ്ലൂസെസ്റ്ററില്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍