This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രോണ്‍ ഒഫ് ബ്ല‌ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രോണ്‍ ഒഫ് ബ്ല‌ഡ്

Throne of Blood

അകിരാ കുറസോവ നിര്‍മിച്ച ജാപ്പനീസ് ചലച്ചിത്രം. ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ല്‍ നിര്‍മിച്ചതാണ് ഇത്. 'മക്ബത്ത്' എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡില്‍ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് 'നോ' നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിര്‍വഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയില്‍ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമര്‍ശകരുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് ത്രോണ്‍ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീര്‍ന്നത് എന്നും വിലയിരുത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍